2025 ഡിസംബർ 31 നകം പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 നു മുൻപായി മസ്റ്ററിങ്ങ് ചെയ്യേണ്ടതാണെന്ന് അറിയിക്കുന്നു

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്

എം.ആർ.കൈലാസൻ

പ്രസിഡൻ്റ്

സുനീത മുരളീധരൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സി എസ് സുജിത്ത്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വിനീത രമേഷ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ എം അഫ്സാദ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സിന്ധു കെ ആർ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

എടവിലങ്ങ് ഗ്രാമപഞ്ചായത്ത്

എടവിലങ്ങ് ഗ്രാമപഞ്ചായത്ത്

അടിസ്ഥാന വിവരങ്ങൾ

സ്ഥലം

എടവിലങ്ങ്, പി. ഒ. എടവിലങ്ങ്, തൃശൂർ

പിൻ കോഡ്

680671

താലൂക്ക്

കൊടുങ്ങല്ലൂർ

വില്ലേജ്

എടവിലങ്ങ്

വാർഡുകൾ

16

ജനസംഖ്യ

23,125

വിസ്തീർണ്ണം

7.6 ചതുരശ്ര കിലോമീറ്റർ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ ഉൾപ്പെടുന്ന എടവിലങ്ങ്, ചരിത്രപ്രസിദ്ധമായ 'പതിനെട്ടരയാളം', 'കാര', 'കാതിയാളം' എന്നീ പ്രദേശങ്ങൾ ചേർന്ന പുരാതനമായ ഒരു ഗ്രാമമാണ് എടവിലങ്ങ്. ത്സ്യബന്ധനത്തിന് പുറമെ തഴപ്പായ നെയ്ത്തും കയർപിരിയും കൊപ്ര വ്യവസായവും സ്ത്രീകളുൾപ്പെടെയുള്ള ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗമായിരുന്നു (കേരളത്തിലെ വലിയ പായ മാർക്കറ്റായ നടവരമ്പ് ചന്ത ഇവിടെയാണ്).കാര വാക്കടപ്പുറത്തെ ദീപാവലി മഹോത്സവവും, വൈവിധ്യമാർന്ന ആരാധനാലയങ്ങളും, ഒരുകാലത്ത് ഗ്രാമത്തിൽ മുഴങ്ങിയിരുന്ന ഐവർകളി, ഞാറ്റുപാട്ട് തുടങ്ങിയ നാടൻ കലകളും ഇവിടുത്തെ സാംസ്കാരിക സമന്വയത്തെ കാണിക്കുന്നു.

കൂടുതൽ വായിക്കുക