ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്

എം.ആർ.കൈലാസൻ

പ്രസിഡൻ്റ്

സുനീത മുരളീധരൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സി എസ് സുജിത്ത്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വിനീത രമേഷ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ എം അഫ്സാദ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സിന്ധു കെ ആർ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

എടവിലങ്ങ് ഗ്രാമപഞ്ചായത്ത്

സ്ഥലം  - എടവിലങ്ങ്, പി. ഒ എടവിലങ്ങ് ,തൃശൂർ, പിൻ - 680671

താലൂക്ക് - കൊടുങ്ങല്ലൂർ

വില്ലേജ് - എടവിലങ്ങ്

വാർഡ് - 16

ജനസംഖ്യ - 23125

ഏരിയ - 7.6sqkm

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ ഉൾപ്പെടുന്ന എടവിലങ്ങ്, ചരിത്രപ്രസിദ്ധമായ 'പതിനെട്ടരയാളം', 'കാര', 'കാതിയാളം' എന്നീ പ്രദേശങ്ങൾ ചേർന്ന പുരാതനമായ ഒരു ഗ്രാമമാണ് എടവിലങ്ങ്. ത്സ്യബന്ധനത്തിന് പുറമെ തഴപ്പായ നെയ്ത്തും കയർപിരിയും കൊപ്ര വ്യവസായവും സ്ത്രീകളുൾപ്പെടെയുള്ള ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗമായിരുന്നു (കേരളത്തിലെ വലിയ പായ മാർക്കറ്റായ നടവരമ്പ് ചന്ത ഇവിടെയാണ്).കാര വാക്കടപ്പുറത്തെ ദീപാവലി മഹോത്സവവും, വൈവിധ്യമാർന്ന ആരാധനാലയങ്ങളും, ഒരുകാലത്ത് ഗ്രാമത്തിൽ മുഴങ്ങിയിരുന്ന ഐവർകളി, ഞാറ്റുപാട്ട് തുടങ്ങിയ നാടൻ കലകളും ഇവിടുത്തെ സാംസ്കാരിക സമന്വയത്തെ കാണിക്കുന്നു.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

May 19, 2026

ഫുട്ബോൾ സമ്മർ ക്യാമ്പ്

എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ 8- 14 വരെ പ്രായമുള്ള കുട്ടികൾക്കായി 2026 മെയ് 19 മുതൽ 24 വരെ ഫുട്ബോൾ ക്യാമ്പ് നടത്തുന്നു. താല്പര്യമുള്ള കുട്ടികൾ അപേക്ഷ ഫോറം പൂരിപ്പിച്ചു 18.05.2026 5മണിക്ക് മുൻപായി വാർഡ് മെമ്പർമാർ കൈവശമോ, പഞ്ചായത് ഓഫിസിലോ എത്തിക്കേണ്ടതാണ്. ഫോമുകൾ പ്രവർത്തി സമയങ്ങളിൽ പഞ്ചായത്ത് ഓഫിസിൽ...

കൂടുതൽ വായിക്കുക
പുതിയ വാർത്ത